Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Evoke Fear.

Kottayam

ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ തു​രു​മ്പി​ച്ച ഭാ​ഗ​ങ്ങ​ൾ ഭീ​തി​യു​ണ​ർ​ത്തു​ന്നു

മാ​ന്തു​രു​ത്തി: മാ​ന്തു​രു​ത്തി ക​വ​ല​യി​ൽ എ​ത്തു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക് നി​ങ്ങ​ളു​ടെ ശി​ര​സി​നു മു​ക​ളി​ൽ -ഡെ​മോ​ക്ലീ​ഷ​ന്‍റെ വാ​ൾ- പോ​ലൊ​രു അ​പ​ക​ടം പ​തി​യി​രു​പ്പു​ണ്ട്. 7 വ​ർ​ഷം മു​മ്പ് ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഹോ​ൾ​ഡ​റു​ക​ൾ തു​രു​മ്പു വ്യാ​പി​ച്ച് ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഇ​ത് ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​യി​ട്ട് നാ​ളു​ക​ളാ​യി. സ്ഥാ​പി​ച്ച് ഏ​താ​നും നാ​ളു​ക​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ ഇ​ത് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. മാ​ന്തു​രു​ത്തി ജം​ഗ്ഷ​നി​ലെ നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ത്താ​ണ് ലൈ​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തു​രു​മ്പു​പി​ടി​ച്ചു അ​ട​ർ​ന്നു താ​ഴേ​ക്കു പ​തി​ക്കു​ന്ന നി​ല​യി​ൽ ആ​യി​ട്ടും ഇ​തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നോ, അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നോ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല എ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ജം​ഗ്ഷ​നി​ലെ തി​ര​ക്കേ​റി​യ ഭാ​ഗ​ത്തു​ള്ള ഈ ​പോ​സ്റ്റി​ൽ​നി​ന്നും ഇ​തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്ന് ഏ​തു നി​മി​ഷ​വും മ​നു​ഷ്യ​രു​ടെ ത​ല​യി​ലോ വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലോ, പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ൽ ആ​ണ്. ഭീ​തി​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ ഇ​തി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കു​ന്ന​ത്.

Latest News

Corehub Up